കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍, ഫ്രണ്ട്‌സ് റോഡ് പുനര്‍നിര്‍മ്മാണത്തിന് 6 ലക്ഷം രൂപ അനുവദിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷിതയെ പരിസരവാസികള്‍ അനുമോദിച്ചു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും കുഴിച്ചിരുന്നു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂര്‍ അലി,ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി സുബ്രഹ്മണ്യന്‍ ഏഴാം വാര്‍ഡ് മെമ്പര്‍ എ വി അബ്ദുല്‍ ഗഫൂര്‍ എ ഡി എസ് സെക്രട്ടറി ജയ രവി തുടങ്ങിയവര്‍ പങ്കെടുത്തു
ADVERTISEMENT