എഡി-52 ല്‍ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക ദിനം ആഘോഷിച്ചു.ഇടവക ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ ഞായറാഴ്ച ഡോ. എം.പി ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവകയിലെ മുതിര്‍ന്നവരെ ആദരിച്ചു. കൊടിയേറ്റത്തോട് കൂടി പൊതുലേലവും വിനോദ മത്സര പരിപാടികളും കുടുംബസമ്മേളനവും നടന്നു. സമ്മേളനത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനദാനവും നടന്നു. വികാരി ഫാ. വി.എം ശമുവേല്‍, സഹവികാരി ഫാ.ജോസഫ് ജോര്‍ജ്ജ്, ഫാ. ഗീവര്‍ഗ്ഗീസ് വില്‍സണ്‍, കൈകാരന്‍ പി.വി ഷാജു, സെക്രട്ടറി ബിനു സി.കെ, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
ADVERTISEMENT