മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാര്‍ കൂറിലോസ് പള്ളിപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പള്ളി പെരുന്നാള്‍ കോടിയേറ്റം നടത്തി. പള്ളി സെക്രട്ടറി പി എസ് തോമസ് , ട്രഷറര്‍ പി.ഡബ്ല്യു ബില്‍ട്ടന്‍, കമ്മറ്റി അംഗങ്ങളും നിരവധി വിശ്വാസികളും പങ്കെടുത്തു. ഒക്ള്‍ടോബര്‍ 14 ,15 തീയതികളാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.
ADVERTISEMENT