പ്രകൃതി സംരക്ഷണ സംഘം ചൊവ്വന്നൂര്‍ കരുണാലയത്തില്‍ ആദരവ് 2025 സംഘടിപ്പിച്ചു. ചടങ്ങില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളെ സൗജന്യമായി ട്രയിനിംഗ് നല്‍കി വിജയത്തിലേക്കെത്തിച്ച യുവ എഴുത്തുകാരന്‍ വിഷ്ണു കിടങ്ങൂരിനെ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉപഹാരം നല്‍കി ആദരിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി തോമസ് എന്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ എലിസബത്ത്, സിസ്റ്റര്‍ ലൂമിയ പ്രകൃതി സംരക്ഷണ സംഘം ജില്ലാ ജോ.സെക്രട്ടറി ഡെന്നീസ് മങ്ങാട്, പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് വിഷ്ണു എന്‍.എം.തുടങ്ങിയവര്‍ പങ്കെടുത്തു.