അടുപ്പുട്ടി പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി . ശനിയാഴ്ച രാവിലെ വി. കുര്‍ബാനക്ക് ശേഷം വികാരി. ഫാ.ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് ഓര്‍മ്മപെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഏപ്രില്‍ 4,5 (വെള്ളി, ശനി) തിയതികളിലായാണ് ഓര്‍മ്മപെരുന്നാള്‍ ആഘോഷിക്കുന്നത്. ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകീട്ട് 5.30 ന് മാര്‍ ഓസിയോ വാര്‍ഡ് (സീനിയര്‍ ഗ്രൗണ്ട് ) കുരിശുംതറയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പാമ്പാടി സ്മാരക കുരിശ് പള്ളിയില്‍ എത്തിച്ചേരുും. ശുശ്രൂഷകള്‍ക്ക് കോട്ടയം ദേവലോകം, മാനേജര്‍ റവ. യാക്കോബ് റമ്പാന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ട്രസ്റ്റി പി കെ പ്രാജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ, പെരുന്നാള്‍ കണ്‍വീനര്‍ ടി പി വിജു തുടങ്ങിയവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Home Bureaus Kunnamkulam അടുപ്പുട്ടി പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി