ആശങ്ക പരത്തി കടവല്ലൂര്‍ കൊരട്ടിക്കര മേഖലയില്‍ ആഫിക്കന്‍ ഒച്ചുകള്‍. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ആഫ്രിക്കന്‍ ഒച്ചിനെ കൊരട്ടിക്കരയില്‍ കണ്ടതാണ് ആശങ്കയാകുന്നത്. ഈ മേഖലയില്‍ ആദ്യമായാണു ഇവയെ കാണുന്നത്. ചെറിയ തോതിലാണ് ഇപ്പോള്‍ ഉള്ളതെങ്കിലും നിയന്ത്രണാതീതമായി പെരുകുന്ന പ്രകൃതമായതിനാല്‍ ആശങ്ക കൂടുകയാണ്. ഇവയുടെ ആക്രമണത്തില്‍ വലിയ കൃഷിനാശം ഉണ്ടാകും. വിളകള്‍ തിന്നു നശിപ്പിക്കും. കുടിവെള്ള സ്രോതസ്സുകള്‍, വീടുകളുടെ പരിസരങ്ങള്‍ തുടങ്ങിയവ കാഷ്ഠവും, സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ഉപ്പ് വിതറി നശിപ്പിക്കാനാണു അധികൃതരുടെ നിര്‍ദേശം. തുടക്കത്തില്‍ നശിപ്പിച്ചില്ലങ്കില്‍ വ്യാപനം തടയല്‍ ബുദ്ധിമുട്ടാകും.