ലോകം വളരെ നിരാശാജനകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇതിനുള്ള മൂലകാരണം ദൈവ വിശ്വാസത്തില്‍ നിന്ന് അകന്നു പോയതിനാലാണെന്നും അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ദക്ഷിണ ഭാരത പ്രചാരണ കാര്യദര്‍ശി മൗലാനാ എം നാസര്‍ അഹ്‌മദ് അഭിപ്രായപ്പെട്ടു. ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത എന്ന പ്രമേയത്തില്‍ നടക്കുന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ – പാലക്കാട് ജില്ലാ അമീര്‍ എച്ച് സുലൈമാന്‍ മാസ്റ്റര്‍ കാവശ്ശേരി അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തില്‍ മൗലവി അബ്ദു ബാസിത് ഖുര്‍ആന്‍ പാരായണവും ബാഹിര്‍ അഹ്‌മദ്, ഗാനവും ആലപിച്ചു.
ADVERTISEMENT