വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തില്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തില്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവിയര്‍, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അല്‍ഫോണ്‍സാമ്മ എന്നിവരുടെ തിരുനാളാണ് രണ്ടുദിവസങ്ങളിലായി ആഘോഷിച്ചത്. തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ആല്‍വിന്‍ ഞെഴുങ്ങന്‍ മുഖ്യ കാര്‍മികനായി. ഫാദര്‍ സിന്റോ പൊന്തേക്കന്‍ വചന സന്ദേശം നല്‍കി. ഫാദര്‍ നവീന്‍ മുരിങ്ങാത്തേരി സഹ കാര്‍മികനായി. അമ്പ് വള സമാപനം, സംയുക്ത ബാന്റ് വാദ്യം എന്നിവ നടന്നു. ഇടവക വികാരി ഫാദര്‍ നവീന്‍ മുരിങ്ങാത്തേരി, ജനറല്‍ കണ്‍വീനര്‍, സിജോ ജോസ്, കൈക്കാരന്മാരായ പി.പി.ജോസ്, പി.ബി.ലൈജോ, എന്‍.ജെ.ജെമി, എന്‍. പി.സേവി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image