ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മരത്തംകോട് യൂണിറ്റ് സമ്മേളനം വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. എ കെ ടി എ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.എ ജയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.കെ വിക്രമന്‍ അധ്യക്ഷനായി. മഞ്ജുഷ, രമ്യ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു
ADVERTISEMENT