തയ്യൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമല മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ഡോക്ടര്‍ ശ്രുതി സംസാരിച്ചു സമിതി പ്രസിഡന്റ് ജെയിംസ് ടി.ജെ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മുരളി മാസ്റ്റര്‍ നന്ദി പറഞ്ഞു. ഡോക്ടര്‍ ഡിനു സി പി ആര്‍ നെ കുറിച്ച് ക്ലാസ് എടുത്തു.
ADVERTISEMENT