കൈപ്പക്കുളങ്ങര സ്വയം ഭൂ: ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്കും അന്നദാനവും നടന്നു

വാക തത്ത്വമസി അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ കൈപ്പക്കുളങ്ങര സ്വയം ഭൂ: ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്കും അന്നദാനവും
നടന്നു. വിളക്ക് ദിവസമായ ശനിയാഴ്ച്ച രാവിലെ ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി എം.ആര്‍. ഗിരീഷ് ശാന്തിയുടെയും, ക്ഷേത്രം ശാന്തി അനുന്തുവിന്റെയും കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. വൈകീട്ട് അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വര്‍ണ്ണക്കാവടികളുടെയും വാദ്യമേളത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു. എടക്കളത്തൂര്‍ അശോക സ്വാമിയുടെ നേതൃത്വത്തിലുള്ള ദിവ്യജ്യോതി അയ്യപ്പന്‍ വിളക്ക് സംഘം, ദേശവിളക്കാഘോഷത്തില്‍ വിളക്ക് പാര്‍ട്ടിയായി. നിരവധിയായ താലങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, വിളക്ക് പന്തലിലെത്തി സമാപിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടിന് ശേഷം ഉടുക്കുപാട്ട് നടന്നു. പുലര്‍ച്ചെ കാണിപ്പാട്ട്, കനലാട്ടം, വെട്ട് തട തുടങ്ങിയ ചടങ്ങുകളോടെ ദേശവിളക്കാഘോഷത്തിന് സമാപനമായി.

ADVERTISEMENT
Malaya Image 1

Post 3 Image