തൃശൂര്‍ ജില്ല പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കേക്കാട് കൊച്ചന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കുള ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ റഹിം വീട്ടിപ്പറമ്പില്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രിന്‍സിപ്പാള്‍ അനിത, എച്ച് എം ഇന്‍ചാര്‍ജ് പുഷ്പാഞ്ജലി, ഹസീന ടീച്ചര്‍, പി ടി എ പ്രസിഡന്റ് അബ്ദുള്‍ റഹിം തുടങ്ങിയവരും ഉണ്ടായിരുന്നു. രണ്ടു നിലകളിലായി രണ്ട് ഇന്‍സിനറേറ്ററുകളടക്കം ആറ് യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിന് വേണ്ടി മാറ്റി വെച്ചിട്ടുളത്
ADVERTISEMENT