നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റര്‍ ട്രാഫിക് ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റര്‍ ട്രാഫിക് ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ നിന്ന് ആരംഭിച്ചു മുതുവട്ടൂര്‍ മമ്മിയൂര്‍ വഴി ഗുരുവായൂരിലെത്തി ചാവക്കാട് സമാപിച്ചു. ചാവക്കാട് എസ്.എച്ച്.ഒ വി.വി വിമല്‍ ഉദ്ഘാടനം ചെയ്തു. നമ്മള്‍ ചാവക്കാട്ടുകാര്‍ പ്രസിഡണ്ട് ഡോ. പി.വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ബി എന്‍ ഐ പ്രസിഡണ്ട് വിനീത്, ചാവക്കാട് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഇ.ആര്‍ സോമന്‍, ഒരുമനയൂര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജയ്‌സണ്‍ ആളുക്കാരന്‍, നമ്മള്‍ ചാവക്കാട്ടുകാര്‍ മുന്‍ പ്രസിഡണ്ട് കെ.എസ്.ബാബുരാജ്, മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക്, ട്രഷറര്‍ എം എ. മൊയ്തീന്‍ഷാ എന്നിവര്‍ പ്രസംഗിച്ചു. സന്ദേശ റാലിയില്‍ കാറുകള്‍, ബൈക്കുകള്‍ എന്നിവ അകമ്പടിയായി. ലഘുലേഖകള്‍ വിതരണം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image