വെള്ളറക്കാട് വെള്ളത്തേരി എസ്.വൈ.എസ് സാന്ത്വനം ഭവന നിര്‍മ്മാണ പദ്ധതിയുടെ കട്ടിളവെപ്പ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി നിര്‍വഹിച്ചു. തഖ്യുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ത്ഥന നടത്തി. വെള്ളത്തേരി മഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ബാഖവി ഉദ്ഘാടനം ചെയ്തു. വെള്ളറക്കാട് സാന്ത്വനം യൂണിറ്റ് ചെയര്‍മാന്‍ ഷമീര്‍ ആറാട്ടില്‍ അധ്യക്ഷനായി. എം.എം.ഇബ്രാഹീം ഹാജി, പെന്‍കോ അബൂബക്കര്‍, ഷറഫുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT