പരൂര്‍ കോള്‍പടവിലെ ഉള്‍ത്തോടുകളില്‍ പടവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചണ്ടി നീക്കംചെയ്തു തുടങ്ങി.വടക്കേക്കാട് പാലക്കുഴി മുതല്‍ ഉപ്പുങ്ങല്‍ വരെ 16.6 കിലോമീറ്റര്‍ നീളമുള്ള തോടുകളിലെ ചണ്ടിയാണ് 3 ലക്ഷം രൂപയോളം ചിലവഴിച്ച് നീക്കം ചെയ്യുന്നത്. കര്‍ഷകരില്‍ നിന്ന് ഈടാക്കുന്ന എന്‍ജിന്‍ കൂലിയും മറ്റു ഫണ്ടുകളും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് പറയാറുണ്ടെങ്കിലും പടവ് കമ്മിറ്റിക്ക് ഫണ്ട് ലഭിച്ചിട്ടില്ല എന്നും വരുംവര്‍ഷങ്ങളില്‍ എങ്കിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചണ്ടീ നീക്കെ ചെയ്യുന്നതിന് ഫമ്ട് അനുവദിക്കണമെന്നും പടവ് കമ്മറ്റി സെക്രട്ടറി എടി അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
ADVERTISEMENT