.കുന്നംകുളം – പാട്ടാമ്പി റോഡില്‍ ബുള്ളറ്റില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ പോലീസ്, ബസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് പോലീസ് ശനിയാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് വീട്ടമ്മയുടെ ദാരുണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടില്‍ ലോഹിതാക്ഷന്റെ ഭാര്യ 52 വയസ്സുള്ള രാജിയാണ് മരിച്ചത്.
ADVERTISEMENT