ചൊവ്വന്നൂര്‍ മറീന ഹോമിലെ അന്തേവാസികള്‍ക്ക് എന്‍.സി.സി കേഡറ്റുകള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചു

ചൊവ്വന്നൂര്‍ മറീന ഹോമിലെ അന്തേവാസികള്‍ക്ക് പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ എന്‍.സി.സി ആണ്‍കുട്ടികളുടെ യൂണിറ്റിലെ കേഡറ്റുകള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചു. ലോക മാനവികത ദിനത്തോടനുബന്ധിച്ചാണ് ഓട്ടിസ്റ്റിക് വൃദ്ധസദനത്തില്‍ വസ്ത്രദാനം സംഘടിപ്പിച്ചത്. 24 കേരള എന്‍.സി.സി. ബറ്റാലിയനുമായി ചേര്‍ന്ന സംഘടിപ്പിച്ച ചടങ്ങ് കമാന്റിങ്ങ് ഓഫീസര്‍ കേണല്‍ ആര്‍.എല്‍.മനോജ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT