തൃത്താല സബ് ജില്ല വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ സബ് ജൂനിയര്‍ ,സീനിയര്‍ വിഭാഗത്തില്‍ ചാലിശേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളും, ജൂനിയര്‍ വിഭാഗത്തില്‍ ആനക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂളും ജേതാക്കളായി. സബ് ജൂനിയര്‍ മല്‍സരത്തില്‍ ആനക്കരയേയും , സീനിയര്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കുമരനെല്ലൂരിനെയും പരാജയപ്പെടുത്തിയാണ് ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്മാരായത്. ജൂനിയര്‍ വിഭാഗത്തില്‍ വട്ടേനാട് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെ തിരില്ലാത്ത മൂന്ന് സെറ്റിനെ പരാജയപ്പെടുത്തി ആനക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കിരീടം സ്വന്തമാക്കി.
Home Bureaus Perumpilavu തൃത്താല സബ് ജില്ല വോളിബോള്‍; ചാലിശേരി, ആനക്കര ഗവ. സ്‌കൂളുകള്‍ ചാമ്പ്യന്മാര്‍