ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണശ്രമം

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണശ്രമം. നടപ്പുരയിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറക്കാനാണ് ശ്രമം നടത്തിയത്. ഭണ്ഡാരങ്ങളുടെ പുറത്തെ പൂട്ട് തകര്‍ത്തെങ്കിലും അകത്തുള്ള പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT