പഴഞ്ഞി ചെറുതുരുത്തി തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

പഴഞ്ഞി ചെറുതുരുത്തി തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ ഗുരുപൂജ നടന്നു. തുടര്‍ന്ന് ജയന്തി ആഘോഷത്തിന് സ്വാമി അമേയാനന്ദ പതാക ഉയര്‍ത്തി. പ്രാര്‍ഥന, ജപം, ധ്യാനം, അന്നദാനം എന്നിവയുണ്ടായി. ശാന്തിമാരായ അനന്തു , വേലായുധന്‍ എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image