തൃശൂര്‍-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഐന്നൂര്‍-ഒതളൂര്‍ റോഡില്‍ വെളളം കയറി. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തിലും വെള്ളം കയറി ഗതാഗതം പൂര്‍ണമായും നിലച്ചു. മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.