എ.കെ.റ്റി.എ വാക യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കണ്ടാണശ്ശേരി ഏരിയ കമ്മിറ്റിയ്ക്ക് കീഴിലുള്ള വാക യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് വിജയകൃഷ്ണന്‍ കപ്യാരത്ത് ഉദ്ഘാടനം ചെയ്തു. ഹാജി റാബി അധ്യക്ഷയായി. അല്‍ഫോന്‍സ, അജിത ബിജു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഓമന ശ്രീധരന്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും ട്രഷറര്‍ രേവതി ബിനീഷ് വരവ് -ചെലവ് കണക്കിന്റെയും അവതരണം നടത്തി. കൂടുതല്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്ത ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഏരിയപ്രസിഡണ്ട് ജീന ബാബു സമ്മാനദാനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി പി.ജെ. ജോണ്‍സണ്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറര്‍ സുശീല സതീശന്‍, യൂണിറ്റ് ഭാരവാഹികളായ എം.ആര്‍. രേഷ്മ, കൃഷ്‌ണേന്ദു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT