24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam ഗൃഹനാഥയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ഗൃഹനാഥയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

528

കുന്നംകുളത്ത് ഗൃഹനാഥയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെലക്കാട്ട് പയ്യൂര്‍ അമ്പലത്ത് വീട്ടില്‍ ഹാഷിമിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്താം തീയതി രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തനിച്ച് താമസിക്കുകയായിരുന്ന പ്രായമായ സ്ത്രിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!