അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം വെസ്റ്റ് മേഖല സമ്മേളനം നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം വെസ്റ്റ് മേഖല സമ്മേളനം നടന്നു. വെസ്റ്റ് ഗെയ്റ്റ് ഹബ് വൈശ്ശേരി ഭാഗ്യലക്ഷ്മിയമ്മ നഗറില്‍ വെച്ച് നടന്ന സമ്മേളനം എ.ഐ.ഡി.ഡബ്ലി.യു.എ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാര്‍ ഉത്ഘാടനം ചെയ്തു. എഐഡിഡബ്ലിയുഎ ഏരിയ പ്രസിഡന്റ് പുഷ്പ ജോണ്‍, ഏരിയ കമ്മിറ്റി അംഗം വിദ്യ രഞ്ജിത്ത്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം പിഎം സുരേഷ്, പിജി ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിന്നി, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പങ്കെടുത്തു. സമ്മേളനം സെക്രട്ടറിയായി അനിത സുകുമാരനേയും, പ്രസിഡന്റ് ആയി സൗമ്യ അനിലനേയും, ട്രഷറര്‍ ആയി രെജി ബിജുവിനേയും തിരഞ്ഞെടുത്തു.

ADVERTISEMENT