എ വൈ കുഞ്ഞു മൊയ്തുവിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുസ്മരണ യോഗം ചേര്‍ന്നു

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വൈ കുഞ്ഞു മൊയ്തുവിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുസ്മരണ യോഗം ചേര്‍ന്നു. പുന്നയൂര്‍ക്കുളം ചെമ്മണ്ണൂര്‍ അറക്കല്‍ യൂസഫ് മകന്‍ യൂസഫ് മൊയ്തീന്‍ രണ്ട് പതിറ്റാണ്ടോളം പുന്നയൂര്‍ക്കുളത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിച്ച നേതാവായിരുന്നു.

അനുസ്മരണയോഗത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, കെപിസിസി ജനറല്‍ സെക്രട്ടറി പിടി അജയ് മോഹനന്‍, ഡിസിസി മുന്‍ പ്രസിഡന്റ്. ഒ അബ്ദുറഹ്മാന്‍ കുട്ടി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വിട്ടി പറമ്പില്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, സുബൈര്‍ എ കെ, പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷഅട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT