കേച്ചേരി അല്‍ അമീന്‍ എച്ച്.എസ്.എസ് 1984 – 85 എസ്എസ്എല്‍സി ബാച്ചിന്റെ മെഗാസംഗമം ഞായറാഴ്ച്ച

കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1984 – 85 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ മെഗാസംഗമം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ‘സ്മൃതിലയം’ എന്ന പേരില്‍, എരനെല്ലൂര്‍ ലാ മരിയ കാസില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് മെഗാ സംഗമം സംഘടിപ്പിക്കുക.