25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ അല്‍വീന ബാബുവിനെ ആദരിച്ചു

ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ അല്‍വീന ബാബുവിനെ ആദരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കൂനംമൂച്ചി സ്വദേശിനി അല്‍വീന ബാബുവിനെ എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ വീട്ടിലെത്തി അഭിനന്ദിച്ചു. ചൂണ്ടല്‍ ബ്രദേഴ്‌സ് റോഡില്‍ തരകന്‍ വീട്ടില്‍ ബാബു – ഷീബ ദമ്പതികളുടെ മകളായ അല്‍വീന, തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. മുരളി പെരുനെല്ലി എം.എല്‍.എ, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, പഞ്ചായത്ത് അംഗം നാന്‍സി ആന്റണി, ആരോഗ്യ – വിദ്യാഭ്യാസസ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍ എം.കെ. ആന്റണി, സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!