അമലയുടെ ആര്‍ത്താറ്റ് സെന്ററില്‍ ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി സേവനങ്ങള്‍ വിപുലീകരിച്ചു

അമല മെഡിക്കല്‍ കോളേജ് കുന്നംകുളം ആര്‍ത്താറ്റ് സെന്ററില്‍ ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി വിഭാഗങ്ങളുടെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, ടിഎംടി സേവനങ്ങളുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ലബീബ് ഹസന്‍, മിഷ സെബാസ്റ്റ്യന്‍, കെ.കെ. മുരളി, അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് സി.ഇ.ഉണ്ണി, താരു മെമ്മോറിയല്‍ ട്രസ്റ്റ് പ്രതിനിധി റെജി, ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ബോര്‍ജിയോ ലൂവിസ്, ഡോ.രൂപേഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT