25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Chavakkad സ്ഥാപകദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ ചാവക്കാട് ഏരിയാ കമ്മിറ്റി റാലിയും, പൊതുയോഗവും നടത്തി

സ്ഥാപകദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ ചാവക്കാട് ഏരിയാ കമ്മിറ്റി റാലിയും, പൊതുയോഗവും നടത്തി

45

54-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി റാലിയും, പൊതുയോഗവും നടത്തി. എസ്.എഫ്.ഐ. മുന്‍ ജില്ല പ്രസിഡന്റ് കെ.എസ്. അനൂപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ചാവക്കാട് ഏരിയാ പ്രസിഡന്റ് മുബഷിര്‍ ഖാന്‍ പി.പി അധ്യക്ഷനായി. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.അഭിജിത്ത്, ചാവക്കാട് ഏരിയാ സെക്രട്ടറി സഹൃദയകുമാര്‍ എന്‍.എസ്, ഏരിയ ജോയിന്റ് ജോയിന്റ് സെക്രട്ടറി സനിഗ, ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗന്നാഥ്, സഞ്ജയ്, കിരണ്‍, അനഘ, അനാമിക, ഇജാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!