എരുമപ്പെട്ടി തോന്നല്ലൂരില്‍ ഇന്നോവ കാര്‍ 108 ആംബുലന്‍സില്‍ ഇടിച്ച് രോഗിയായ നാല് വയസുകാരനും മാതാവിനും പരിക്ക്. രോഗിയുമായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് റോഡരുകിലെ വീട്ട്മതിലും ഗെയ്റ്റും ഇടിച്ച് തകര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ തോന്നല്ലൂര്‍ ബാലനരസിംഹ മൂര്‍ത്തി ക്ഷേത്ര റോഡിന് സമീപമാണ് അപകടമുണ്ടായത്.
ADVERTISEMENT