അഞ്ഞൂര്‍ ശിവ – സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. മോഷ്ടാവ് പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന വെള്ളി മാലകളും ഗോളകവും കവര്‍ന്നു. അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ക്ഷേത്രം ജീവനക്കാരന്‍ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കുന്നംകുളം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി.മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.
ADVERTISEMENT