അമീബിക്ക് മസ്തിഷ്‌ക്ക ജ്വരത്തിന് പ്രതിവിധിക്കായി പ്രോജക്ട് തയ്യാറാക്കിഎരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ വിദ്യാര്‍ഥികള്‍

അമീബിക്ക് മസ്തിഷ്‌ക്ക ജ്വരത്തിന് പ്രതിവിധിക്കായി പ്രോജക്ട് തയ്യാറാക്കിഎരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ വിദ്യാര്‍ഥികള്‍. ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ പ്രൊജക്റ്റ് തയ്യാറാക്കിയത്.അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ഇരയാകുന്നത് കൂടുതലും കുട്ടികളാണ്. ജലാശയങ്ങളില്‍ നിന്നും രോഗം പടരുന്നത് തടയുന്നതിനുള്ള പ്രതിവിധിയാണ് പ്രോജക്ടില്‍ ഉള്ളത്. കെട്ടികിടക്കുന്ന ജലാശയങ്ങള്‍ സ്വിമ്മിംഗ് പൂള്‍ എന്നിവ ശുദ്ധീകരിച്ച് അമീബിക്ക് സൂക്ഷ്മാണുവിനെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് രോഗം തടയുന്നതിനായി അമീബിയോ എ പോര്‍ട്ടബിള്‍ പ്ലാസ്മ വാട്ടര്‍ സ്റ്റെറിലൈസര്‍ എന്ന ഉപകരണ നിര്‍മ്മാണവും പ്രൊജക്ടിലുണ്ട്. രൂപരേഖ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിന് വിദ്യാര്‍ഥികള്‍ കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചെയര്‍മാന്‍ ഷീജ സുരേഷ്, സുമന സുഗതന്‍, സെക്രട്ടറി കെ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രോജക്ട് ഏറ്റുവാങ്ങി.

ADVERTISEMENT
Malaya Image 1

Post 3 Image