എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷ്ണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ എന്‍.എസ് എസ് വളന്റിയര്‍മാരും , അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പാഥേയം പദ്ധതിയ്ക്കായി ശേഖരിച്ച ഭക്ഷണപ്പൊതികള്‍ തൃശൂര്‍ നഗരത്തിലെ അഗതികള്‍ക്ക് വിതരണം ചെയ്തു.240 പൊതിച്ചോറുകളാണ് വിദ്യാര്‍ഥികള്‍ സമാഹരിച്ചത്. പ്രിന്‍സിപ്പാള്‍ സിന്‍ഡ. ജെ.എഫിന്റെ സാന്നിധ്യത്തില്‍ പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് പൊതിച്ചോറുകള്‍ കൈമാറി. പ്രോഗ്രാം ഓഫീസര്‍ കെ.എ.ബിജു ലീഡര്‍മാരായ നന്ദ .കെ. നായര്‍, അഖില്‍ കൃഷ്ണ, പി.ആര്‍ അഭിഷേക് , അദിഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി .
ADVERTISEMENT