ശ്രീനിവാസന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് 11 വയസ്സുകാരന്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയം

നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി നാലു പതിറ്റാണ്ടോളം മലയാളിയെ ചിരിപ്പിക്കുകയും അതോടൊപ്പം തന്നെ ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നര്‍മ്മസന്ദേശകന്‍, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് 11 വയസ്സുകാരനായ അല്‍യസ വരച്ച കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. അഞ്ചുവയസ്സുള്ളപ്പോള്‍ തന്നെ പ്രമുഖ വ്യക്തികളുടെ കാര്‍ട്ടൂണുകള്‍ വരച്ച് ശ്രദ്ധ പിടിച്ചുപറ്റിയ അല്‍യസ, എം.ടിയുടെ മരണത്തെ തുടര്‍ന്ന് വരച്ച കാരിക്കേച്ചറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഗിന്നസ് സത്താര്‍ ആദൂരിന്റെയും ഷമീന ബീവിയുടെയും മകനായ അല്‍യസ, പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT