28.6 C
Kunnamkulam
Monday, October 5, 2026
Home Bureaus Kechery ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

18

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൂഫാന്‍ 2026 ന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു സെമിനാറിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രിന്‍സിപ്പാള്‍ ഫാ.ഹെബിക്ക് എടപ്പിള്ളി വി.സി നിര്‍വഹിച്ചു. ലഹരിയുടെ ഉപയോഗം ജീവിത നാശത്തിന് കാരണമാകുമെന്നും ജീവിതമാണ് ലഹരിയെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ മധു എന്‍.വി ബോധവത്ക്കരണ സെമിനാര്‍ നയിച്ചു. കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും തകര്‍ക്കുന്നത് ലഹരി മാഫിയ പ്രവര്‍ത്തനങ്ങളാണെന്ന് സെമിനാറില്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. സെമിനാറിന് ജോജു പി.വി സ്വാഗതവും കണ്‍വീനര്‍ പീറ്റര്‍ കെ ജെ നന്ദിയും രേഖപ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!