കടങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വെള്ളറക്കാട് സീനിയര്‍ ഗ്രൗണ്ടിനെ കൂടുതല്‍ ജനസൗഹൃദവും ആരോഗ്യ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യവുമായി വികസിപ്പിക്കണമെന്ന് ഇടം സാംസ്‌കാരിക വേദി വെള്ളറക്കാട് മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രഭാത-സായാഹ്ന നടത്തത്തിനും വ്യായാമത്തിനുമായി ഗ്രൗണ്ടിന് ചുറ്റും ട്രാക്ക്, ആവശ്യമായ ലൈറ്റുകള്‍, ഓപ്പണ്‍ ജിം, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും വിവിധ കായിക പരിശീലനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഗ്രൗണ്ട് വികസിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.ഇടം ഉപദേശക സമിതി അംഗം എന്‍. എസ്.സത്യന്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം നാരായണന്‍ കോടനാട് അധ്യക്ഷനായി.പ്രസിഡന്റ് കെ.ആര്‍.രാധിക, സെക്രട്ടറി കെ.എം.അക്ബറലി, ഷീജ റന്നി, ലളിത ഗോപി, ഫസീല സെക്കീര്‍ എന്നിവര്‍ സംസാരിച്ചു.മേഖല പ്രസിഡന്റായി ലളിത ഗോപി, സെക്രട്ടറി ഫസീല സെക്കീര്‍,വൈസ് പ്രസിഡന്റ്മാരായി സുബൈദ അബ്ബാസ്, സത്യന്‍ പട്ടിയില്‍, ജോ.സെക്രട്ടറിമാരായി ശ്രുതി ഷനോജ്, ജംഷീദ്, ഫിനാന്‍സ് സെക്രട്ടറി അഷറഫ് ബദരിയ്യ എന്നിവരേയും പതിനഞ്ച് അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.



