എരുമപ്പെട്ടി തിരുഹൃദയം ഫൊറോന ഇടവക മതബോധന യൂണിറ്റിന്റെ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നടന്നു. തൃശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ പ്രൊഫസറായ ഡോക്ടര്‍ മേരി റെജീന ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനായി. നവ വൈദികന്‍ ഫാദര്‍ ദേവസി തയ്യിലിനെ ചടങ്ങില്‍ ആദരിച്ചു. സഹവികാരി ഫാദര്‍ പ്രകാശ് പുത്തൂര്‍, കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ ആനി ജോണ്‍, മതബോധന പിടിഎ പ്രസിഡണ്ട് എം വി തോമസ്, യൂണിറ്റ് പ്രിന്‍സിപ്പാള്‍ എ.എ സെബാസ്റ്റ്യന്‍, സെക്രട്ടറി എം.എല്‍ ആന്റോ, ടി.ഒ ഷൈജു, കെ.ഒ ജോണി, സെബി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ADVERTISEMENT