തൊഴിയൂര്‍ സി.എം.യു.പി. സ്‌കൂള്‍ 177-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. പൊതുസമ്മേളനം തൊഴിയൂര്‍ സഭാ മേലധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രോപൊലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. സഭ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിജി എ.എല്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയന്‍, അത്മായ ട്രസ്റ്റി ഗീവര്‍ മാണി, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു, എഡ്യുക്കേഷണല്‍ ബോര്‍ഡ് അംഗം വിവേക് വടക്കന്‍, എം.പി.ടി.എ. പ്രസിഡണ്ട് ആശാ ഷിബു എന്നിവര്‍ പങ്കെടുത്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാടന്‍ പാട്ടുകലാകാരനമായ സുനില്‍ തൊഴിയൂരിനെ ആദരിച്ചു. എം.ഐ.എസ്.സി. എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് നേടിയവരെയും, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ പൂര്‍വവിദ്യാര്‍ത്ഥി സാനിയ എംഎസ്‌നെയും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുഹറാ ഹംസമോന്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. സമ്മേളനത്തിനു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രധാന അദ്ധ്യാപിക സ്റ്റെനി കെ. സ്റ്റീഫന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.വി.നിര്‍മ്മലന്‍ നന്ദിയും പറഞ്ഞു.