കുന്നംകുളം ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും യാത്രയയപ്പും നടത്തി

കുന്നംകുളം ചിറളയം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെയും എല്‍.പി സ്‌കൂളിന്റെയും 2024-25 അധ്യയനവര്‍ഷത്തെ 78 -ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ പ്രോവിന്‍സ് അസി.പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ എസ്.ഐ.സിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മൂവാറ്റുപുഴ രൂപത ബിഷപ്പ് മാര്‍ ഡോ. യോഹന്നാന്‍ മാര്‍ തെഡോഷിയസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍ധനയായ വിദ്യാര്‍ത്ഥിക്ക് ഒരു വീട് എന്ന എന്ന സ്വപ്ന പദ്ധതിക്ക് തറക്കല്ലിടലും നടന്നു. അധ്യാപക വൃത്തിയില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക ഷൈനി മാത്യു, അധ്യാപകരായ ഏലിയാമ വര്‍ഗ്ഗീസ്, ഡെയ്‌സി കെ വര്‍ഗ്ഗീസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

 

ADVERTISEMENT