27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പഴഞ്ഞി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

പഴഞ്ഞി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

60

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനുബന്ധ ഘടകമായ പഴഞ്ഞി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 2026 – 28 കാലയളവിലേക്കുള്ള ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ. വി. അബ്ദുല്‍ ഹമീദ് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.കെ. പോള്‍സണ്‍ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയായി പ്രവര്‍ത്തിച്ചു. യോഗത്തില്‍ കെവിവിഇഎസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പോള്‍, നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് സാം മോന്‍സി, വനിത വിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബ്രിജിനി ഡെന്നി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.കെ. ഡെന്നി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മുഹമ്മദ് ജിഷാര്‍ കണക്കുകളും അവതരിപ്പിച്ചു. ബിനോയ് ടി. മാത്യു സ്വാഗതവും സൈമണ്‍ പോള്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍ (പ്രസിഡന്റ്) ബിനോയ് ടി. മാത്യു (വൈസ് പ്രസിഡന്റ്), ടി.വി. വില്‍സണ്‍ (സെക്രട്ടറി) ഹാപ്പി തമ്പി (ജോയിന്റ് സെക്രട്ടറി) മുഹമ്മദ് ജിഷാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!