കേരളാ വിഷന്‍ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം തൃശൂരില്‍ നടന്നു

കേരളാ വിഷന്‍ ലിമിറ്റഡിന്റെ 20-ാമത് വാര്‍ഷിക പൊതുയോഗം തൃശൂരില്‍ നടന്നു. ശക്തന്‍ നഗര്‍ കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സിഡ്‌കോ പ്രസിഡന്റും സി.ഒ.എ സംസ്ഥാന എക്‌സ്‌ക്യൂട്ടിവ് അംഗവുമായ കെ. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളാ വിഷന്‍ ചെയര്‍മാന്‍ പി.എം നാസര്‍ അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ എം.ഡി ടി.ജയപ്രകാശ് റിപ്പോര്‍ട്ടും ഡയറക്ടര്‍ പി.ഗോപകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഫിനാന്‍സ് ഡയറക്ടര്‍ മോഹനകൃഷ്ണന്‍, സി ഒ എ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, എക്‌സിക്യൂട്ടീവ് അംഗം അബുബക്കര്‍ സിദ്ധിഖ്, കെ.സി സി എല്‍ എം.ഡി പി.പി സുരേഷ്‌കുമാര്‍, കെ.സി.സി.എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി.രാജന്‍, സി ഒ എ ജില്ലാ പ്രസിഡന്റ് ടി.ഡി സുഭാഷ്, ജില്ലാ സെക്രട്ടറി പി. ആന്റണി, കെ.സി സി എല്‍ ഡയറക്ടര്‍ വി.പി ബിജു, കേരള വിഷന്‍ ഡയറക്ടര്‍ ആര്‍ എച്ച് ഹാരിസ്, കമ്പനി സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകുന്ന ഡയറക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image