28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Perumpilavu കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം

31

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് മങ്ങാട് യൂണിറ്റ് നാലാം വാര്‍ഷിക പൊതുയോഗം നടത്തി.
യൂണിറ്റ് ഓഫീസ് പരിസരത്തു നടന്ന യോഗം സമിതി കുന്നംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് കെ.വി വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സഖറിയ മുഖ്യ അതിഥിയായി. സമിതി യൂത്ത് വിംഗ് വൈസ് പ്രസിഡണ്ടും നിയോജക മണ്ഡലം ട്രഷററുമായ ജിനിഷ് തെക്കേക്കര, യൂണിറ്റ് സെക്രട്ടറി വിഷ്ണു ഭാരതീയന്‍, ട്രഷറര്‍ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പുതിയ ഭാരവാഹികളായി കെ.വി വിനോദ് പ്രസിഡണ്ട്, വിഷ്ണു ഭാരതീയന്‍ സെക്രട്ടറി, രാജഗോപാല്‍ ട്രഷറര്‍ എന്നിവരേയും, പതിമൂന്ന് അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും നെരഞ്ഞെടുത്തു. യോഗത്തിന് യൂണിറ്റ് അംഗങ്ങളായ സിറീഷ്, സതീഷ് കുമാര്‍, സി.എം ബഷീര്‍, ബൈജു, ഷീജ ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!