ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 93-ാം വാര്‍ഷികദിനത്തില്‍ സത്യഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സ്മരണ പുതുക്കി. കിഴക്കേനടയിലെ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരക സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു തുടക്കം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ ഡോ. എ.ഹരിനാരായണന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ എം.പി. ടി.എന്‍.പ്രതാപനും സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍, സി.മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,സമിതി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT