മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പായസമേള സംഘടിപ്പിച്ചു. ഫാ. ടി.പി ഗീവര്‍ഗീസ് തോലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ആനിമേറ്റര്‍ ജ്യോതി പി തമ്പി അധ്യക്ഷത വഹിച്ചു. ഫാ. അജിന്‍ ചാക്കോ, ഡയറക്ടര്‍ ജീന ജോസ്, ട്രഷറര്‍ മേരി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പായസമേളയില്‍ 8 സംഘങ്ങള്‍ പങ്കെടുത്തു.
ADVERTISEMENT