എരുമപ്പെട്ടി മങ്ങാട് കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ കറ്റശ്ശേരി വീട്ടില്‍ പ്രഭാകരനാണ്(53) പരിക്ക് പറ്റിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരില്‍ നിന്ന് മുള്ളൂര്‍ക്കരയിലേക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്നിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തെറിച്ചുവീണ് മറിഞ്ഞു. പരുക്കേറ്റ പ്രഭാകരനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ADVERTISEMENT