പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ ആനുവല്‍ സ്‌പോര്‍ട്‌സ് ഡേ 2കെ 26 സംഘടിപ്പിച്ചു. കുട്ടികളിലെ കായിക അഭിരുചിയെ പ്രോത്സാഹിപ്പിക്കാനും മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനും സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ ഫെമി വര്‍ഗീസ്, സിസി കെ.ടി, ലിനറ്റ് ആന്റണി, പോള്‍ ഡേവിഡ്, മറീന ബിജു, രമ്യാ സുനീഷ്, ഷിന്റു കെ ജി, ഷാനിബ റസാക്ക്, നിവേദിക കെ സി,ഫെമി അജീഷ്, വാണി നമ്പൂതിരി,എന്നിവര്‍ നേതൃത്വം നല്‍കി.



