25 C
Kunnamkulam
Monday, October 5, 2026
Home Bureaus Perumpilavu കുരുന്നുകള്‍ക്ക് കൗതുകമായി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം

കുരുന്നുകള്‍ക്ക് കൗതുകമായി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം

46

പുസ്തകത്താളുകളിലും ദൃശ്യങ്ങളിലും മാത്രം കണ്ടറിഞ്ഞ പോലീസുകാരെയും പോലീസ് സ്റ്റേഷനും നേരില്‍ കണ്ടതോടെ കുരുന്നു കണ്ണുകളില്‍ കൗതുകം വിടര്‍ന്നു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എല്‍.പി. വിഭാഗത്തിലെ 450 ഓളം വിദ്യാര്‍ഥികളാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. പോലീസ് വാഹനങ്ങള്‍, സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, ലോക്കപ്പ് എന്നിവയെല്ലാം കുരുന്നുകള്‍ക്ക് ആകാംക്ഷയായി. കുട്ടികളുടെ ഓരോ ചോദ്യത്തിനും പോലീസുകാര്‍ സ്‌നേഹത്തോടെ മറുപടി നല്‍കി. തങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം ലളിതമായ മറുപടി ലഭിച്ചതോടെ പോലീസിനെക്കുറിച്ച് കുട്ടികള്‍ക്കുണ്ടായിരുന്ന ധാരണകള്‍ക്കും പുതിയ നിറം കൈവന്നു. പിരിയാന്‍ നേരം മിഠായികള്‍ നല്‍കിയാണ് കുട്ടി സന്ദര്‍ശനസംഘത്തെ പോലീസുകര്‍ യാത്രയാക്കിയത്. സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പ് കോര്‍ഡിനേറ്റര്‍ എം.എ.ഷീജ, എല്‍.പി. സെക്ഷന്‍ അസിസ്റ്റന്റ് മേധാവി ഹസ്‌ന, ക്ലാസ് കോര്‍ഡിനേറ്റര്‍ പ്രസീദ, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എന്‍.ബിനോയ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണി, മുന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി. അരവിന്ദ്, എന്‍. ജ്യോതിപ്രകാശ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!