ലഹരി  വിരുദ്ധ ബോധവല്‍ക്കരണവും സമൂഹ ഇഫ്താര്‍ സംഗമവും നടത്തി

മന്നലാംകുന്ന് അല്‍ ഹിക്മ സലഫി മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി  വിരുദ്ധ ബോധവല്‍ക്കരണവും സമൂഹ ഇഫ്താര്‍ സംഗമവും നടത്തി. അല്‍ ഹിക്മ  മസ്ജിദില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ശാഫി സ്വബാഹി വിഷയാവതരണം നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി കെ എം ഹൈദ്രാലി സംസാരിച്ചു. റമദാന്‍ പ്രഭാഷണത്തിന്റെ ഭാഗമായി ശിഹാബ് എടക്കര, അബ്ദുല്‍ മാജിദ് സലഫി, ഹാരിസ് ആറ്റൂര്‍, സുബൈര്‍ സലഫി പട്ടാമ്പി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. സമൂഹ നോമ്പ് തുറയും ഉണ്ടാകും. മസ്ജിദ്, മദ്രസ കമ്മറ്റി ഭാരവാഹികളും നേതൃത്വം നല്‍കി.

 

ADVERTISEMENT