27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വടക്കേകാട് ഐ.സി.എ. ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് നേതൃത്വത്തില്‍ ജീവിതമാണെന്റെ ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുനക്കടവ് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍.നിധിന്‍ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ നോട്ട് ബുക്കുകള്‍ വളണ്ടിയര്‍ ലീഡര്‍മാര്‍ക്ക് നല്‍കി നോട്ട്ബുക്ക് ചലഞ്ച് ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് ലഹരി വിരുദ്ധ നൃത്തശില്പമായ തുടി പ്രദര്‍ശനം നടന്നു. പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, പ്രോഗ്രാം ഓഫീസര്‍ രാജി ബെന്നി എന്‍.എസ്.എസ് വളണ്ടിയര്‍മാരായ അജീബ്, ശ്രീലക്ഷ്മി, ഉമ്മുകുല്‍സു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!