26.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടന്നു

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടന്നു

437

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ വിത്യസ്ത ബോധവത്കരണ പരിപാടികള്‍ നടന്നു. വിദ്യാലയത്തില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ.കെ. റജീന അധ്യക്ഷയായി. റാലിയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പത്താം ക്ളാസിലെ ഇഷ, സനീഹ എന്നീ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കിറ്റ് , ഫ്‌ലാഷ് മോബ് എന്നിങ്ങനെയുള്ള വിവിധ പരിപാടികളും നടന്നു. അക്കാദമിക് കോര്‍ഡിനേറ്റര്‍ ലിനി എ.ജെ അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!